ബൈസൺ വാലി ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ മൂന്നാറിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് ബൈസൺവാലി ഗ്രാമപഞ്ചായത്ത്. അടിമാലി ബ്ലോക്ക് പരിധിയിൽ നിലകൊള്ളുന്ന ഈ പഞ്ചായത്തിൽ ബൈസൺവാലി, രാജക്കാട് എന്നീ വില്ലേജുകളും ഉൾപ്പെടുന്നു.44.03 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തൃതി. കൃഷി ഉപജീവനമാർഗ്ഗമാക്കിയവരാണ് ഭൂരിപക്ഷവും. ഏലം, കുരുമുളക്, ജാതി, ഗ്രാമ്പൂ, കൊക്കോ, കാപ്പി, തേയില തുടങ്ങി എല്ലാ വിധ സുഗന്ധദ്രവ്യങ്ങളും കൃഷിയിടങ്ങളിൽ വിളയുന്നു. ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്ന വിവിധ പ്രദേശങ്ങൾ ഈ പഞ്ചായത്തിൽ ഉണ്ട്.
Read article
